telangana assembly election result
തെലുങ്ക് മണ്ണില്‍ വീണ്ടും കോണ്‍ഗ്രസ്സിന് കണ്ണീര്‍. 2014 ല്‍ ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ആന്ധ്ര നഷ്ടപ്പെട്ടാലും തെലങ്കാന ഒപ്പം നില്‍ക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പ് 2014 ല്‍ തന്നെ നടന്നപ്പോള്‍ 63 സീറ്റുകളുമായി ടിആര്‍എസ് അധികാരത്തില്‍ എത്തിയതോടെ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ തുടക്കത്തിലെ പാളി.